കണ്ണെഴുത്ത്
ഓര്‍മ്മകളെ പുറകിലേയ്ക്ക് പായിച്ചാല്‍ ഈ പുല്‍തണ്ടിറുത്ത് കണ്ണെഴുതിയ ഒരു കാലത്തിലെത്താം. അവിടെ വെളുത്ത തടി ഫ്രെയ്മുള്ള കല്ലുസ്ലേറ്റും, കല്ലു പെന്‍സിലുകളും, മുത്തു കൊണ്ട് 1,2,3 തീര്‍ക്കുന്ന പ്ലാസ്റ്റിക് ഫ്രെയ്മിനുള്ളിലെ പാട്ട സ്ലേറ്റും, ചെറു ചോക്കു കഷ്ണങ്ങളും! പിന്നെ മഷിത്തണ്ടും , പോക്കറ്റില്‍ തീപ്പെട്ടി പടങ്ങളും ഗോലികളും!
കൂടെ കാണുവാന്‍ പള്ളിക്കൂടത്തിലേയ്ക്ക് !
16 comments:
ഓര്‍മ്മകളെ പുറകിലേയ്ക്ക് പായിച്ചാല്‍ ഈ പുല്‍തണ്ടിറുത്ത് കണ്ണെഴുതിയ ഒരു കാലത്തിലെത്താം. അവിടെ വെളുത്ത തടി ഫ്രെയ്മുള്ള കല്ലുസ്ലേറ്റും, കല്ലു പെന്‍സിലുകളും, മുത്തു കൊണ്ട് 1,2,3 തീര്‍ക്കുന്ന പ്ലാസ്റ്റിക് ഫ്രെയ്മിനുള്ളിലെ പാട്ട സ്ലേറ്റും, ചെറു ചോക്കു കഷ്ണങ്ങളും!
രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടം. കുളിര്‍ ഫീലിംഗ്.
ഫോക്കസ് ഇത്തിരി ‘കയ്യാല‘യിലും (മാട്ട) കൊടുത്തിട്ടുണ്ടോ. ആ ടൈപ്പ് കയ്യാല രസമുള്ള നൊസ്റ്റാള്‍ജിയ ആണ്. തെങ്ങിന്റെ കൈ കൊണ്ട് മണ്ണ് അടിച്ചുഷേപ്പ് വരുത്തി ഉണ്ടാക്കുന്ന കയ്യാലമാട്ട. മഴയത്ത് കുറേ ഒഴുകിപ്പോകും ഓരോ കൊല്ലവും
അടിക്കുറുപ്പുകള്‍ എത്രയോ വാസ്തവം! ബാല്ല്യത്തിന്റെ രാവിലകളെയോര്‍പ്പിക്കുന്ന കണ്ണുനീര്‍ത്തുള്ളിപ്പുല്ലുകള്‍.
ചിത്രങ്ങള്‍ ബാല്ല്യം പോലെ ലളിതം...സുന്ദരം....
സപ്ത വര്‍ണ്ണങ്ങളേ ചിത്രങ്ങളും അടിക്കുറിപ്പും ഒരു പോലെ മനോഹരം..
മനോഹരം :)
സപ്തവര്‍ണ്ണങ്ങള്‍ !!!!
നന്നായിട്ടുണ്ട്
ഒന്നാമത്തെ ചിത്രം നന്നായിരിക്കുന്നു.
രണ്ടാമത്തേത് പോട്ടോക്കടയിലിട്ട് നിറം കൂട്ടിയതുപോലെ തോന്നുന്നു.
7 വര്‍ണ്ണങ്ങള്‍,
വല്ലഭനു പുല്ലും ആയുധം എന്നു പറഞ്ഞത് ഇതിനെക്കുറിച്ച് ആണല്ലെ ? മനോഹരം.
രണ്ടെണ്ണവും ഇഷ്ടപ്പെട്ടു:)
കഴിഞ്ഞ മഴക്കാലത്ത് നാട്ടില്‍ പോയപ്പോള്‍ ഈ കണ്ണീര്‍ത്തുള്ളിയെ കുറെ അന്ന്വേഷിച്ചു നടന്നിരുന്നു.. കണ്ടില്ല..
ഫോട്ടോ നന്നായി..
കുട്ടിക്കാലത്ത് മഴക്കാലത്ത് കണ്ണുനീര്‍ത്തുള്ളികള്‍ നുള്ളി കണ്ണഴുതിയിട്ടുണ്ട് ഇന്ന് അതു കാണാനില്ല! അല്പനേരത്തേയ്ക്ക് ബാല്യകാലം തിരിച്ചു കിട്ടിയപോലെ... ഉഗ്രന്‍ ചിത്രങ്ങള്‍.
ഇതൊക്കെ ഇപ്പോഴും അവശേഷിക്കുന്നു എന്നത് എന്തൊരാശ്വാസം തരുന്നു.
മഷിക്കായ, തലവെട്ടിചെടി, കൊങ്ങിണിക്കായ...
പതുക്കെ വന്ന് എത്തിനോക്കീട്ട് തിരിച്ച് പോയി.
കണ്ണെഴുത്ത് കണ്ടവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി, നമസ്ക്കാരം :)
കൃഷ്,
രണ്ടു ഫോട്ടോകളും ഫാട്ടോഷാപ്പിലിട്ട് ‘ഷാര്‍പ്പ്’ ചെയ്തിട്ടുണ്ട്. ഫോട്ടോഷാപ്പില്‍ നിന്ന് jpeg ലോട്ട് സേവ് ചെയ്തപ്പോള്‍ ചെറിയ തകരാറു പോലെ തോന്നി!
ദിവാ,
മാട്ടയ്ക്ക് അറിയാതെ ഫോക്കസായിപോയതാ :) ഇവന്മാരുടെ ക്ലോസപ്പ് എടുത്തിട്ട് ഒന്നും കിട്ടിയില്ല, പിന്നെ ഉള്ളതില്‍ നല്ലത് എടുത്ത് പോസ്റ്റിയതാ.
ഡാലി,
ആ നെറ്റിയില്‍ അടിച്ച് പൊട്ടിക്കുന്ന ഒരു കായുള്ള ഉണ്ട പച്ചക്കുരു അകത്തുള്ള ഒരു ചെടിയില്ലേ , അതിന്റെ ഫോട്ടോ എടുത്താരുന്നു, പക്ഷേ ശരിയായില്ല.
അതു നമ്മുടെ ഞൊട്ടാഞൊടിയനല്ലെ സപ്തെ..
നെറ്റി എത്ര വേദനിച്ചിരികുന്നു!!!!!!
ഫോട്ടോ കണ്ടപ്പൊള്‍ കണ്ണില്‍ ഇപ്പോളും ഒരു കുളിര്‍മ.
ആ തുള്ളിയുടെ ഒരു മാക്രോ നോക്കരുതോ?
കിച്ചു,
ഞൊട്ടാഞൊടിയന്‍ - പേര് ഓര്‍മ്മിപ്പിച്ചുതന്നതിന് നന്ദി!
കുട്ടു,
സൂം ചെയ്തു പിടിക്കാന്‍ കുറച്ചുശ്രമിച്ചതാ, കമ്പൂട്ടറില്‍ ഇട്ട് പടം നോക്കിയപ്പോള്‍ എല്ലാം ഷേക്കായിരിക്കുന്നു :(
Post a Comment