Sunday, September 17, 2006

താറാവുകള്‍





പടം പിടിത്തക്കാരെക്കൊണ്ട്‌ തോറ്റു.
ഒരിടത്തും സമാധാനമായി നില്‍ക്കാന്‍ സമ്മതിക്കുന്നില്ല :(
ഒന്നുകില്‍ ചട്ടിയില്‍, അല്ലെങ്കില്‍ ചിത്രത്തില്‍!
ഇതാണോ ദൈവമേ ഞങ്ങളുടെ വിധി..?

Tuesday, September 12, 2006

എഫ്‌ 16 യുദ്ധവിമാനങ്ങള്‍

റിപ്പബ്ലിക്ക് ഓഫ് സിംഗപ്പൂര്‍ ഐയര്‍ ഫോഴ്സ്(RSAF) ഇന്റെ 38-മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഹൌസില്‍ നിന്നും എഫ് 16 യുദ്ധവിമാനങ്ങളുടെ പ്രകടനങ്ങള്‍!


റണ്‍വേയില്‍ ടേക്ക്‌ ഓഫിനു തയ്യാറായിരിക്കുന്നു..

റണ്‍ വേയില്‍ വളരെ കുറച്ച്‌ ദൂരം മാത്രം ഓടി,
ആകാശത്തിലേക്ക്‌ പറന്നുയരുന്ന ഒരു F 16 വിമാനം!






ആകാശത്തില്‍ ചില പ്രകടനങ്ങള്‍!


തിരിച്ചിറങ്ങുന്ന ഒരു F 16


നിലത്തിരിക്കുന്നവന്‍.
മുന്‍പിലെ കൂര്‍ത്ത കമ്പി പൊതിഞ്ഞു വെച്ചിരിക്കുന്നു.



വെളിച്ചം കുറവായിരുന്നു, മൂടലും ഉണ്ടായിരുന്നു.ഫോട്ടോഷോപ്പില്‍ കയറ്റി എന്തെക്കെയൊ ചെയ്തു, അതാണ്‌ ചില ചിത്രങ്ങള്‍‍ക്കു ഒരു തെളിച്ചം!

ടിപ്സ്‌:വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ക്യാമറയുടെ ഫോക്കസ്സിങ്ങ്‌ മോഡ്‌ AF-C ആയിരിക്കണം. ക്യാമറയിലുള്ള സ്പോര്‍ട്സ്‌ മോഡ്‌ തിരഞ്ഞെടുക്കുമ്പോള്‍ ക്യാമറ തന്നെ സ്വയം ഈ ഫോക്കസ്സ്‌ മോഡിലേക്കു മാറുന്നു.പിന്നെ സബ്ജെക്റ്റിനെ പിന്‍തുടരാം!

Saturday, September 09, 2006

ഹെലികോപ്റ്ററുകള്‍

റിപ്പബ്ലിക്ക് ഓഫ് സിംഗപ്പൂര്‍ ഐയര്‍ ഫോഴ്സ്(RSAF) ഇന്റെ 38-മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഹൌസില്‍ പ്രദര്‍ശിപ്പിച്ച ഹെലികോപ്റ്ററുകള്‍. Towards the 3rd Generation RSAF എന്നതായിരുന്നു ഓപ്പണ്‍ ഹൌസിന്റെ തീം. യുദ്ധരംഗത്ത്‌ ഉപയോഗിക്കുന്ന വിമാനങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു, അതു പിന്നിട്‌ മറ്റൊരു പോസ്റ്റില്‍ !





ഇവന്‍ സൂപ്പര്‍ പ്യൂമ (Super Puma ) . സിംഗപ്പൂര്‍ സേന ഈ ഹെലികോപ്റ്ററിന്റെ AS 332 എന്ന മോഡലാണ് ഉപയോഗിക്കുന്നത്. 2, 3 ചിത്രങ്ങള്‍ നിലത്ത് അടങ്ങിയിരിക്കുന്ന ഒരു സൂപ്പര്‍ പ്യൂമയുടേതാകുന്നു.
ഇവനെ കുറിച്ചുള്ള വീക്കി ലേഖനം






അപ്പാച്ചിയാണ്‌ താരം. യുദ്ധരംഗത്തില്‍, ലവന്‍ ഒരു പുലിയാണ് കേട്ടോ! അമേരിക്കയുടെ പ്രധാന ഹെലികോപ്റ്റര്‍‍ , ഗള്‍ഫിലും അഫ്ഗാനിലും ഒക്കെ ഇവന്‍ നല്ല പ്രകടനം കാഴ്ച്ച വെച്ചു. കൂടുതല്‍ അറിയാന്‍ വീക്കീയിലെ ലേഖനം നോക്കുക. Apache എന്നു ഇംഗ്ലീഷില്‍(?) . ഞാന്‍ അപ്പാച്ചി എന്നു വിളിക്കും, നിങ്ങള്‍ക്ക് വേണമെങ്കില്‍ അപ്പാച്ചേ, അപ്പാഷേ എന്നൊക്കെ വിളിക്കാം. അപ്പാച്ചി-വീക്കിയില്‍





ചിനൂക്ക് ബോയിംഗ് കമ്പനിയുടെ സൃഷ്ടിയാണ്. പ്രധാനമായും സാധനങ്ങളും സൈനികരേയും കൊണ്ടുപോകാനാണ് ഈ 2 ഫാനുള്ള ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. ചീനൂക്കിന്റെ CH-47SD മോഡലാണ് സിംഗപ്പൂര്‍ വായു സേന ഉപയോഗിക്കുന്നത്. വീക്കിയില്‍ - ചിനൂക്ക്

Monday, September 04, 2006

ഓണവര്‍ണ്ണം!




മഞ്ഞ - ഓണവര്‍ണ്ണം,സ്വര്‍ണ്ണവര്‍ണ്ണം !

ബൂലോകര്‍ക്കെല്ലാവര്‍ക്കും ഓണാശംസകള്‍!

Wednesday, August 30, 2006

കാത്തിരിപ്പ്‌


കരകൌശലവസ്തുവില്‍ അംഗമാകേണ്ടവനെങ്കില്‍, അതിനായി തേടി വരുന്ന കൈകളെ കാത്തിരിക്കുന്നു..
ഇനി കടലിനടിയിലാണ്‌ ഭാവിയെങ്കില്‍ അടുത്ത തിരയ്ക്കായി കാത്തിരിക്കുന്നു..

Sunday, August 27, 2006

ഓണത്തുമ്പിക്കൊരൂഞ്ഞാല്..!



ഓണത്തുമ്പിക്കൊരൂഞ്ഞാല്..!

Thursday, August 24, 2006

നീലാകാശത്തിനു താഴെ..


നീലാകാശത്തിനു താഴെ
ഫുക്കറ്റില്‍ നിന്നും മറ്റൊരു സുന്ദരമായ കാഴ്ച!

നുറുങ്ങുകള്‍ എന്ന ബ്ലോഗില്‍ നല്ല ഫ്രെയ്മം സൃഷ്ടിക്കുവാനായി ഛായാഗ്രാഹകര്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗനിര്‍ദ്ദേശമായ ‘റൂള്‍ ഓഫ് തേര്‍ഡി‘നെ കുറിച്ചു എഴുതിയിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന ഒരു bottom weighed frame- ന് ഉദാഹരണമാണ് ഈ ചിത്രം.


Thursday, August 17, 2006

റോഡരികില്‍


ഉരുക്കുന്ന ടാര്‍ റോഡരികിലെ‍ മരത്തണലില്‍ പ്രകൃതിയൊരുക്കിയ ദാഹശമനികള്‍ വില്ക്കുന്നവര്‍! കോളാ കമ്പനി പറയുന്ന കാശ് കൊടുത്തു നമ്മള് കോള (വിഷം?) വാങ്ങുന്നു.എന്നാല്‍ വഴിയോരത്തിരുന്നു കരിക്കും പന നങ്കും വിറ്റ് ജീവിതമാര്ഗ്ഗം തേടുന്ന ഇവരോടു നാം 50 പൈസയ്ക്കും 1 രൂപയ്ക്കും വില പേശുന്നു.

Sunday, August 13, 2006

വര്‍ണ്ണകാഴ്ച്ചകള്‍!






സിംഗപ്പൂര്‍ ഫയര്‍വര്‍ക്സ്‌ ഫെസ്റ്റിവല്‍ - SFF നോട്‌ അനുബന്ധിച്ച്‌ 4 ദിവസം ഫയര്‍ വര്‍ക്ക്സ്‌ നടന്നു. ആഗസ്റ്റ്‌ 11 ന്‌ Team NEW CALEDONIA by Mr Charles GERMAIN of Inter-Dis SARL അവതരിപ്പിച്ച ഫയര്‍ വര്‍ക്ക്സിലെ ചില ദൃശ്യങ്ങള്‍!

Sunday, August 06, 2006

സൌഹൃദത്തിന്റെ പ്രകാശം!

വിവാദങ്ങളും പ്രശ്നങ്ങളും ബൂലോകസൌഹൃദത്തിന്റെ പ്രകാശം കെടുത്താതിരിക്കട്ടെ!

Wednesday, August 02, 2006

നീലാകാശവും നീലകടലും!

നീലാകാശവും നീലകടലും!

Sunday, July 30, 2006

ഒന്നു ചിരിച്ചേ,ഫോട്ടോ എടുക്കട്ടെ!


നേര്‍കാഴ്ച്ചയിലെ കുട്ടി ഫോട്ടോഗ്രാഫര്‍!

ഇതിനു മുന്‍പു അച്ഛി ഒരു കോണിക്കയുടെ സാദാ ക്യാമറയാണ്‌ എനിക്കു തന്നത്‌. അതു കൊണ്ട്‌ ഞാന്‍ കാര്യങ്ങളൊക്കെ പഠിച്ചു വന്നപ്പോഴേക്കും ആ ക്യാമറ ഒരു നിലയിലായി ,അതിനെ കഷ്ണം കഷ്ണമാക്കി കൊട്ടയിലാക്കി എന്നു അച്ഛി പറയുന്നു! അച്ഛി എനിക്കു ഈ ക്യാമറ തരാം എന്നു പറഞ്ഞിട്ടുണ്ട്‌. ലെന്‍സിലും ബോഡിയിലും നിറച്ചും ഫങ്ഗസ്സ്‌ കേറിയതാ, എന്നാലും സാരമില്ല.കിട്ടിയ സമയത്തു ഒന്നു എടുത്ത്‌ പയറ്റി നോക്കട്ടെ!


ഇപ്പോ തിരക്കിലാ..,
അച്ഛി ഇതു എടുത്തു വെയ്ക്കുന്നതിനു മുന്‍പ്‌ എല്ലം ഒന്നു പഠിക്കണം.
പരിചയപ്പെടാന്‍ ഞാന്‍ പിന്നെ വരാട്ടോ..!

Wednesday, July 26, 2006

വേനല്‍ചൂടില്‍..


ഇന്നലത്തെ ഓര്‍മ്മകളുടെ മഴക്കൂടിനുള്ളില്‍ കുളിരാണെങ്കില്‍ ഇന്നത്തെ ജീവിതയാഥാര്‍ത്യങ്ങള്‍ക്ക്‌ പൊള്ളുന്ന ചൂടാണ്‌. ചൂടില്‍ നിന്നു രക്ഷപെടാനായി മരങ്ങള്‍ അറിഞ്ഞു കൊണ്ട്‌ ഇലകള്‍ കൊഴിക്കുന്നുവെങ്കില്‍, ജീവിത യാഥാര്‍ത്യങ്ങള്‍ക്കു മുന്‍പില്‍ അറിഞ്ഞോ അറിയാതെയോ നമ്മിലെ നന്മകളും കൊഴിഞ്ഞു വീഴുന്നു. ഒരിറ്റ്‌ ആശ്വാസമായി ഒരു തലോടലായി ഒരു ചെറുകാറ്റുപ്പോലുമില്ല ഈ വീഥിയില്‍.. എങ്കിലും മുന്‍പോട്ടു പോയേ മതിയാകു..
പൊള്ളാച്ചിയില്‍ എവിടെയോ നിന്നു ഒരു നട്ടുച്ച കാഴ്ച!

Monday, July 24, 2006

പുല്ല്‌ പോയ വഴി!

യാത്രാമൊഴിയുടെ മഴ വീണു നനഞ്ഞ്‌ കുളിര്‍ത്തു കിടന്നിരുന്ന 'ഫ്രഷ്‌' പുല്ല്‌ ഞാന്‍ വാരി എന്റെ ആടിനും അതിന്റെ കുട്ടിക്കും കൊടുത്തു!

നല്ല രുചി.. ഒരു പുല്‍നാമ്പ്‌ പോലും ബാക്കി വെക്കുന്നില്ല!




ഇങ്ങു തിരിച്ചെടുക്കാന്‍ വാ... ഇടിച്ച്‌ ഷേപ്പ്‌ മാറ്റും!

Wednesday, July 19, 2006

ആദരാഞ്ജലികള്‍






വി പി സത്യന്‍
ജനനം :1969 ഏപ്രില്‍ 29
മരണം :2006 ജൂലയ്‌ 18

ഒരുകാലത്തില്‍
-ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍
-മോഹന്‍ ബഗാന്‍, മുഹമ്മദ്ദീന്‍ സ്പോര്‍ട്ടിങ്ങ്‌ ടീം അംഗം
-കേരളാ പോലീസ്സ്‌ ടീം അംഗം
-കളിച്ച എല്ലാ ടീമിലേയും പ്രതിരോധ നിരയിലെ പ്രധാന കളിക്കാരന്‍


ജീവിതത്തില്‍ കണക്ക്ക്കൂട്ടലുകള്‍ പിഴച്ചപ്പ്പ്പോള്‍ സ്വയം ചുവപ്പു കാര്‍ഡ്‌ കാണിച്ച്‌ വേറൊരു കളത്തിലേക്ക്‌..
ആദരാഞ്ജലികള്‍

Tuesday, July 18, 2006

പഴക്കട

ഏത്തപഴം, മാമ്പഴം, ഓറഞ്ചും,മുന്തിരിയും ആപ്പിളും!
മേടിക്കുന്നതിനു മുന്‍പു വീട്ടിലേക്ക്‌ ഒന്നു വിളിച്ചു ചോദിക്കണോ... ?
അതിനു ഒരു ടെലിഫോണും!

Thursday, July 13, 2006

കശുവണ്ടി (കപ്പലണ്ടി)


കുട്ടിക്കാലത്തെ ചില നിമിഷങ്ങള്‍!

കശുവണ്ടി (കപ്പലണ്ടി) കുറച്ച്‌ മണല്‍ കൂട്ടിയിട്ട്‌ അതിന്റെ മുകളില്‍ കുത്തി നിര്‍ത്തി കുറച്ചകലെ നിന്ന് റബ്ബര്‍ ചെരുപ്പു കൊണ്ടെറിഞ്ഞ്‌ ഒരു വരക്കപ്പുറം എത്തിക്കുക,ഇതു ആ സീസണിലെ ഒരു കളിയായിരുന്നു. സ്ക്കൂളില്‍ നിന്നു വരുന്ന വഴിയുള്ള കശുമാവിന്റെ ചുവടില്‍ വീണു കിടക്കുന്ന കശുമാവിന്‍ പഴത്തില്‍ നിന്നു അണ്ടി പിരിചെടുത്തു പോക്കറ്റില്‍ ഇടുന്നതും മറ്റേ കൈയിലിരിക്കുന്ന പഴം അകത്തിപിടിച്ചു കടിചീമ്പുന്നതും സുഖമുള്ള ഓര്‍മ്മകള്‍. പഴത്തിന്റെ ചാറ്‌ കറയായതു കൊണ്ട്‌ വളരെ സൂക്ഷിച്ചാണ്‌ ഇതു ചെയ്യുന്നതെങ്കിലും ഉടുപ്പില്‍ എവിടെയെങ്ങിലും ഇത്തിരി കറ പറ്റും, അല്ലെങ്കില്‍ അറിയാതെ കൈ നിക്കറിലോ ഷര്‍ട്ടിന്റെ അറ്റത്തോ തുടക്കും.501 ബാറസോപ്പ്‌ കൊണ്ട്‌ തേച്ചുരച്ച്‌ പാറക്കല്ലില്‍ അടിച്ചു നനച്ചു തുണി വെളുപ്പിക്കാനായി വേണ്ടിവരുന്ന ഓവര്‍ടൈമിന്റെ തോതനുസരിച്ചു അമ്മയുടെ വക ശകരം,അടി..

കൈ തരിക്കുന്നു..കല്ലെടുത്തു എറിഞ്ഞ് വീഴ്ത്താന്‍..
വാ കൊതിക്കുന്നു.. ആ പഴത്തിന്റെ ‘കാറിച്ച്’ രുചി അനുഭവിക്കാന്‍..

Monday, July 10, 2006

ഒരു ചിരി

കേള്‍ക്കുന്ന മൊഴിയിലെ നന്മയോ, ഹാസ്യമോ ഈ ചിരിയുടെ കാരണം..?
അതോ വാക്കുകളില്‍ പതിയിരിക്കും നുണയെ തിരിച്ചറിഞ്ഞതോ?
അതോ കാണികളില്‍ ഒരുവനെ തിരിച്ചറിഞ്ഞു സമ്മാനിക്കുന്ന മന്ദഹാസമോ?

Friday, July 07, 2006

അതിരപ്പള്ളി വെള്ളച്ചാട്ടം - ഒരിക്കല്‍ കൂടി!

റോഡില്‍ നിന്നും താഴേക്കിറങ്ങി വെള്ളചാട്ടത്തിന്റെ ചുവട്ടിലേക്കു നടന്നു. അടുത്തു ചെല്ലും തോറും പാറകളില്‍ വീണ്‌ ചിന്നി ചിതറുന്ന ജലപ്രവാഹത്തിന്റെ മര്‍മ്മരം ശക്തമായികൊണ്ടിരുന്നു..

മരങ്ങള്‍ക്കിടയിലൂടെ, വെള്ളചാട്ടത്തിന്റെ ചുവട്ടിലേക്ക്‌..




മെയ്‌ മാസത്തിലെ വേനലിന്റെ കാഠിന്യത്തില്‍ ചാലക്കുടി പുഴയിലെ വെള്ളം ഗണ്ണ്യമായ തോതില്‍ കുറഞ്ഞിരുന്നു.. ജലപാതം ക്ഷീണിച്ച്‌, 2 വശങ്ങളിലേക്കും ഒതുങ്ങിയിരുന്നു..

ഇതു ഇടതു വശം ചേര്‍ന്നൊഴുകി വീഴുന്ന പുഴ..



പാറക്കല്ലുകളില്‍ ആര്‍ത്തലച്ചു വീണ്‌ ചിതറിതെറിക്കുന്ന പുഴയുടെ ആത്മാവു പോലെ ജലകണങ്ങള്‍ വായുവില്‍ ഒഴുകി നടക്കുന്നു..

Tuesday, July 04, 2006

ഇവക്കു ജലദോഷം വരുമോ..പനി പിടിക്കുമോ..??




ഇവര്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ ഇടനാഴിയില്‍, ചട്ടിയില്‍ വളരുന്നവര്‍..
സൂര്യകിരണങ്ങളെ പുണരുവാന്‍..
കാറ്റില്‍ ഉയലാടാന്‍....
മഴയില്‍ നനയാന്‍...
ഇതിനായി കെട്ടിടത്തിന്റെ അര/മുക്കാല്‍ ഭിത്തിക്കുമപ്പുറം
ആകാശത്തിലേക്ക്‌ ഇവര്‍ വളര്‍ന്നു.
മഴ പെയ്തു തോര്‍ന്നുപോയി...
കണ്ടില്ലേ ഈ പുല്‍ നാമ്പ്‌ വിറങ്ങലിച്ചു നില്ക്കുന്നതു..
വേപ്പ്‌ മഴ മുഴുവന്‍ നനഞ്ഞിട്ട്‌ നില്ക്കുന്നതു..
ഇവക്കു ജലദോഷം വരുമോ..പനി പിടിക്കുമോ..??

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP